ളോഹയ്ക്ക് പകരം ഇനി പട്ടാളവേഷം; ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ പട്ടാളത്തിലേക്ക്

Published : May 09, 2019, 10:09 AM ISTUpdated : May 09, 2019, 10:11 AM IST
ളോഹയ്ക്ക് പകരം ഇനി പട്ടാളവേഷം; ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ പട്ടാളത്തിലേക്ക്

Synopsis

ഇടുക്കി കാഞ്ചിയാർ ജോൺപോൾ മെമ്മോറിയൽ കോളേജിലെ വൈസ് പ്രിസിൽപ്പലായിരുന്ന ഫാദർ ജിസ് ജോസ് അപ്രതീക്ഷിതമായാണ് സൈന്യത്തിൽ മതപുരോഹിതരെ നിയമിക്കുന്ന പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ഫാദർ അപേക്ഷ നൽകുകയായിരുന്നു. 

കൊച്ചി: ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ ഇനി മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം. പട്ടാളത്തിലാണെങ്കിലും മതാധ്യാപകനായിട്ടാണ് ജിസ് ജോസിന്റെ നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് ജിസ് ജോസ്. സീറോ മലബാർ സഭയിൽ നിന്നും ഈ തസ്തികയിലെത്തുന്ന ആദ്യത്തെ ആളാണ് ജിസ് ജോസഫ്.

വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തിൽ നിയമിക്കാറുണ്ട്. വൈദികർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏക ജോലിയാണിത്. ഇടുക്കി കാഞ്ചിയാർ ജോൺപോൾ മെമ്മോറിയൽ കോളേജിലെ വൈസ് പ്രിസിൽപ്പലായിരുന്ന ഫാദർ ജിസ് ജോസ് അപ്രതീക്ഷിതമായാണ് സൈന്യത്തിൽ മതപുരോഹിതരെ നിയമിക്കുന്ന പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ഫാദർ അപേക്ഷ നൽകുകയായിരുന്നു. കർണാടകയിലെ ബഗാർകോട്ടായിരുന്നു അദ്ദേഹത്തിന്റെ ഫിസിക്കൽ ടെസ്റ്റ്.1600 മീറ്റർ 5.40 മിനിറ്റിൽ ഓടിയെത്തിയ ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ അദ്ദേഹം തുടർന്ന് നടന്ന എൻ​ട്രൻസ് പരീക്ഷയിലും വിജയം കരസ്ഥമാക്കി.

പരീക്ഷയും ജയിച്ചതോടെ കഠിനമായ പരീശീലനവും ഒപ്പം സ്വയരക്ഷയ്ക്കായി തോക്കുപയോ​ഗിക്കാനുള്ള പരിശീലനം വരെയും അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇന്റ​ഗ്രേഷനിൽ പതിനൊന്ന് ആഴ്ച നീണ്ട ആത്മീയ പരിശീലനം. ഇവയെല്ലാം വിജയകരമായി പൂർത്തിയാക്കിയാണ് ഫാദർ ജിസ് ജോസ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായത്.

എല്ലാ മതങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുക, മത​ഗ്രന്ഥങ്ങൾ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങൾ പകർന്നു നൽകുക തുടങ്ങിയവയാണ് മതാധ്യാപകരുടെ പ്രധാന ജോലി. 32 കാരനായ ജിസ് ജോസിന് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. കോതമം​ഗലം രൂപതക്കാരനായ അദ്ദേഹം എംസിഎ ബിരുദധാരിയും സിഎസ്ടി സന്ന്യാസി സഭാം​ഗവുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും