പെരുമ്പാവൂർ ജിഷ കൊലക്കേസ്: പ്രതിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

Published : Nov 25, 2022, 01:20 PM IST
പെരുമ്പാവൂർ ജിഷ കൊലക്കേസ്: പ്രതിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

Synopsis

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. 

ദില്ലി : പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. 

വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്.വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർ‍ജി നല്‍കിയിട്ടുണ്ട്. 

Read More : കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; നരഹത്യ കുറ്റം ഒഴിവാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി