പാലാ സീറ്റ്; തർക്കങ്ങൾ അപ്രസക്തമെന്ന് ജോണി നെല്ലൂർ

By Web TeamFirst Published Aug 26, 2019, 9:27 AM IST
Highlights

തര്‍ക്കങ്ങള്‍ അപ്രസക്തമാണ്. സ്ഥാനാർത്ഥി ആരായാലും യു ഡി എഫ് ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസ് എം തന്നെയായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ അപ്രസക്തമാണ്. സ്ഥാനാർത്ഥി ആരായാലും യു ഡി എഫ് ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് എം ആണ് മത്സരിക്കുന്നത്. ഈ  കീഴ്‌വഴക്കം മാറ്റേണ്ട സാഹചര്യമില്ല. സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. 

അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായിരിക്കുകയാണ്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്നത് യുഡിഎഫിനെയും വലയ്കുന്നുണ്ട്. ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
 

click me!