25 വർഷം മുൻപ് മലപ്പുറം പൂക്കിപ്പറമ്പിൽ 44 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർക്ക് ഹൈക്കോടതി അഞ്ച് വർഷം തടവ് വിധിച്ചു. അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് രാമനാട്ടുകര സ്വദേശി സുധീർകുമാറിനെ നരഹത്യയ്ക്ക് ശിക്ഷിച്ചത്.

കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുൻപ് 44 പേരുടെ ജീവൻ നഷ്ടപ്പെട്ട ബസ് അപകടത്തിലെ പ്രതിയായ ഡ്രൈവർക്ക് ഹൈക്കോടതി അഞ്ച് വർഷം തടവും രണ്ട് ലക്ഷത്തോളം പിഴയും വിധിച്ചു. നരഹത്യയ്ക്ക് രാമനാട്ടുകര സ്വദേശി സുധീർകുമാറി(സുധീർ)നെയാണ് ശിക്ഷിച്ചത്. പ്രതി ബസ് അമിത വേഗത്തിൽ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ശിക്ഷ വിധിച്ചത്. 2001 മാർച്ച് 11ന് ഗുരുവായൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസ്, മലപ്പുറം പൂക്കിപ്പറമ്പിൽ വെച്ച് ബസ്, മറ്റൊരു കാറുമായി ഇടിച്ച് മറിഞ്ഞു. തുടർന്ന് ബസ്സ് പൂർണ്ണമായും കത്തി യാത്രക്കാർ വെന്ത് മരിച്ചു.

അപകടത്തിൽ 44 പേര് മരിക്കുകയും ചെയ്തു. വിചാരണ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. രണ്ട് വർഷത്തെ തടവിനെതിരെ പ്രതിയും ഹർജി നല്കിയിരുന്നു. ബസ്സിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പ്രതി സഹകരിച്ചില്ലെന്നും കോടതി വിലയിരുത്തി.