
തൃശൂർ : അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതി നിർദ്ദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമാണ്. സംഭവത്തിൽ കേന്ദ്ര സർക്കാർ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല. ഈ സംഭവത്തിൽ പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കോടതി തീരുമാനത്തിലെത്താൻ കാരണം വിദഗ്ധ സമിതി റിപ്പോർട്ടാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് നേരത്തേ ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറഞ്ഞു.വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു.
Read More : സിദ്ദിഖിന്‍റെ കൊലപാതകം: മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെത്തി, പ്രതികളുമായി തെളിവെടുപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam