Latest Videos

പാലായിൽ വഞ്ചിച്ചത് ജോസ് കെ മാണി, പിന്നിൽ നിന്നും കുത്തിയത് ആരാണെന്നും വ്യക്തമാക്കണം: പി ജെ ജോസഫ്

By Web TeamFirst Published Oct 14, 2020, 12:21 PM IST
Highlights

നിയമസഭയിൽ മാണി സാറിനെ ബഡ്ജറ്റ്‌ അവതരിപ്പിക്കാൻ സമ്മതിക്കാത്തവരുടെ കൂടെയാണ് പോയിരിക്കുന്നത്. യുഡിഎഫ്ന്റെ മുന്നണിമര്യാദകൾ ജോസ് കെ മാണി പാലിച്ചില്ലെന്നും പി ജെ ജോസഫ് 

കോട്ടയം: ധാർമികതയുണ്ടെങ്കിൽ ജോസ് കെ മാണി വിഭാഗം യുഡിഎഫിനൊപ്പം ചേർന്ന് നേടിയ എംഎൽഎ, എം പി സ്ഥാനങ്ങൾ ഉൾപ്പെടെ രാജിവയ്ക്കണമെന്ന് പി ജെ ജോസഫ്. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.

പാലായിൽ വഞ്ചിച്ചത് ജോസ് കെ മാണി തന്നെയാണെന്നും ചിഹ്നം കൊടുത്തില്ലെന്നു പറയുന്നത് തെറ്റാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. പാലാ ഉപതെരെഞ്ഞെടുപ്പിൽ ചിഹ്നം മാണി സാർ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. നിയമസഭയിൽ മാണി സാറിനെ ബഡ്ജറ്റ്‌ അവതരിപ്പിക്കാൻ സമ്മതിക്കാത്തവരുടെ കൂടെയാണ് പോയിരിക്കുന്നത്.

യുഡിഎഫ്ന്റെ മുന്നണിമര്യാദകൾ ജോസ് കെ മാണി പാലിച്ചില്ലെന്നും പി ജെ ജോസഫ് ആരോപിച്ചു. യുഡിഎഫ് വിട്ട് പോകാനുള്ള കാരണം ആരോ പിന്നിൽ നിന്നും കുത്തി എന്നാണ് പറയുന്നത്. താൻ രാജ്യ സഭ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ല. ധാർമികതയുണ്ടെങ്കില്‍ യുഡിഎഫിൽ നിന്നു ജയിച്ച എല്ലാവരും സ്ഥാനമാനങ്ങൾ രാജിവെക്കണമെന്നും പിന്നിൽ നിന്ന് കുത്തിയതാരെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി എന്നാൽ തോമസ് ചാഴിക്കാടൻ എം പി സ്ഥാനം രാജി വയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. 
 

click me!