താഴേ തട്ടുമുതൽ സംഘടന ദൗർബല്യം പ്രതിഫലിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സംഘടന ദൗർബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. താഴേ തട്ടുമുതൽ സംഘടന ദൗർബല്യം പ്രതിഫലിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും.
ഇന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി സമാപിക്കുന്നത്. രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും. കേന്ദ്രസർക്കാരിനെതിരായ തുടർ സമരപരിപാടികളും ആലോചനയിലാണ്. സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തിൽ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്രകമ്മിറ്റി മാർഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന.
