പി സി തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലം: ജോസ് കെ മാണി

By Web TeamFirst Published Mar 18, 2021, 10:37 AM IST
Highlights

കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തത് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞതുകൊണ്ടാണ്. പെയ്ഡ് സീറ്റ് ആരോപണം സീറ്റ് കിട്ടാത്തവരുടേതാണെന്നും ജോസ് കെ മാണി പറഞ്ഞു.

തിരുവനന്തപുരം: പി സി തോമസുമായുള്ള ലയനം പി ജെ ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണെന്ന് കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍റെ യാത്രയില്‍ വരെ പി സി തോമസ് പങ്കെടുത്തിരുന്നുവെന്നും എന്‍ഡിഎ വിട്ടെന്ന പ്രഖ്യാപനത്തിന് മുമ്പേ ലയനം നടന്നുവെന്നു ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തത് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞതുകൊണ്ടാണെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പാണ് ആഗ്രഹിച്ചതെന്നും ജോസ് വിശദീകരിച്ചു. പിറവത്തെ സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബ് സിപിഎം തന്ന സ്ഥാനാര്‍ത്ഥിയല്ല. അവര്‍ പഴയ കേരള കോൺഗ്രസ് കുടുംബാംഗമാണ്. സിന്ധുമോൾക്കാണ് വിജയ സാധ്യതയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. പെയ്ഡ് സീറ്റ് ആരോപണം സീറ്റ് കിട്ടാത്തവരുടേതാണെന്നും ജോസ് കെ മാണി പറഞ്ഞു. 

ജോസ് കെ മാണിയുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി ജോണ്‍ നടത്തിയ പ്രത്യേക അഭിമുഖം കാണാം:

click me!