
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കടുപ്പിച്ച് എന്‍എസ്എസ്. സര്‍ക്കാരിന്‍റെ നിലപാട് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശബരിമല പരാമര്‍ശത്തിലാണ് എന്‍എസ്എസിന്‍റെ പ്രതികരണം. ശബരിമല നിലപാടില്‍ മാറ്റമില്ലെന്ന് യെച്ചൂരി പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാരും പാർട്ടിയും സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ ഒരു വിധി നടപ്പിലാക്കുകയെന്നത് നയപരമായ ഒരു കാര്യമല്ല. സുപ്രിംകോടതി വിധി നടപ്പിലാക്കുക എന്നതാണ് സർക്കാറിന്റെ കടമയാണ്. ഭരണഘടന പറയുന്ന തുല്ല്യതയാണ് സിപിഎമ്മിന്റെ നയമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ യെച്ചൂരി പറഞ്ഞു.
Also Read: ശബരിമല, സ്ഥാനാർഥിത്വം, ബംഗാളിലെ കോൺഗ്രസ് സഖ്യം; നിലപാട് വ്യക്തമാക്കി യെച്ചൂരി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam