രാഷ്ട്രീയ ജീവിതത്തില്‍ വെന്‍റിലേറ്ററിലായിരുന്ന ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണി സാര്‍: ജോസ് കെ മാണി

Published : Jun 23, 2019, 08:29 PM ISTUpdated : Jun 23, 2019, 08:34 PM IST
രാഷ്ട്രീയ ജീവിതത്തില്‍ വെന്‍റിലേറ്ററിലായിരുന്ന  ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണി സാര്‍: ജോസ് കെ മാണി

Synopsis

വിവാദങ്ങളില്‍പ്പെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിന് ചില കേന്ദ്രങ്ങളുടെ കടുത്ത എതിര്‍പ്പുണ്ടായിട്ടും അഭയം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സ് (എം) ആയിരുന്നു. 

കോട്ടയം: ചെയർമാൻ സ്ഥാനം വെന്‍റിലേറ്ററിലെന്ന പി ജെ ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി ജോസ് കെ മാണി. രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്‍റിലേറ്ററിലായിരുന്ന പി ജെ ജോസഫിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ എം മാണി സാറാണെന്ന കാര്യം മറക്കരുതെന്ന് ജോസ് കെ മാണി പറഞ്ഞു. വിവാദങ്ങളില്‍പ്പെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിന് ചില കേന്ദ്രങ്ങളുടെ കടുത്ത എതിര്‍പ്പുണ്ടായിട്ടും  അഭയം നല്‍കിയത് കേരളാ കോണ്‍ഗ്രസ്സ് (എം) ആയിരുന്നു. 

ഓരോ ദിവസം കഴിയുംതോറും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെയില്ല എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തി കാരണമാണോ ജോസഫിന്‍റെ ഇത്തരം പ്രസ്താവനകളെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കാനിരിക്കേയായിരുന്നു പി ജെ ജോസഫിന്‍റെ പരിഹാസം. 

ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്‍റിലേറ്ററിലായെന്നുമായിരുന്നു പി ജെ ജോസഫിന്‍റെ പരിഹാസം. പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ  പോലും തര്‍ക്കം രൂക്ഷമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'