കാനത്തോട് ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല, ബിഷപ്പിന്റെ പ്രസ്താവന ചർച്ചയാക്കേണ്ട: ജോസ് കെ മാണി

By Web TeamFirst Published Sep 17, 2021, 11:27 AM IST
Highlights

സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ലെന്നും ജോസ് കെ മാണി

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുമ്പും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തന്നോട് അദ്ദേഹത്തിന് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കുന്നത്. താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും ജോസ് കെ മാണി പറഞ്ഞു.

സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ല. ബിഷപ്പിൻറെ പ്രസ്താവന സംസ്ഥാന സർക്കാരിൻറെ മുന്നിലുണ്ട്. സർക്കാർ അക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!