ജൂനിയര്‍ കെഎം മാണിയുടെ വാഹനാപകട കേസ്: മൗനം പാലിച്ച് ജോസ് കെ മാണി, ഒഴിഞ്ഞുമാറി റോഷി അഗസ്റ്റിന്‍

Published : Apr 11, 2023, 12:06 PM ISTUpdated : Apr 11, 2023, 02:27 PM IST
ജൂനിയര്‍ കെഎം മാണിയുടെ വാഹനാപകട കേസ്:  മൗനം പാലിച്ച് ജോസ് കെ മാണി, ഒഴിഞ്ഞുമാറി റോഷി അഗസ്റ്റിന്‍

Synopsis

ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാൻ അട്ടിമറി  ഒന്നും നടന്നിട്ടില്ലെങ്കിൽ, എന്തുകൊണ്ട് കേരള കോൺഗ്രസ് എം നേതാക്കൾ  ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന സംശയം ശക്തമാവുകയാണ്

കോട്ടയം: മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി. കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തയാറായില്ല. കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.

 

ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത അപകടം. അതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയുടെ നേതാവിന്റെ മകനും. അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാൻ എഫ് ഐ ആറിൽ പൊലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും മൗനം തുടരുകയാണ് കേരള കോൺഗ്രസ് എം. തിരുനക്കരയിൽ കെ.എം.മാണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം  മാധ്യമ പ്രവർത്തകർ ആരാഞ്ഞെങ്കിലും എം പി മാധ്യമങ്ങൾക്കു മുന്നിലെത്തിലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ അറിയിച്ചു. ചെയർമാനു പകരം സംസാരിച്ച പാർട്ടി ലീഡർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും അപകട കേസിലെ അട്ടിമറിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെ.എം.മാണിയുടെ ഓർമ നിലനിൽക്കുന്ന വേദിയിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി ഒഴിഞ്ഞു മാറിയത്.

ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാൻ അട്ടിമറികൾ ഒന്നും നടന്നിട്ടില്ലെങ്കിൽ എന്തുകൊണ്ട് കേരള കോൺഗ്രസ് എം നേതാക്കൾ  ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന സംശയവും ഇതോടെ ശക്തമാവുകയാണ്. സാധാരണ ഗതിയിൽ പൊലീസ് വീഴ്ചകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജോസ് കെ മാണിയുടെ മകൻ പ്രതിയായ കേസിലെ പൊലീസ് കള്ളക്കളിയെ പറ്റി മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയം. ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ ഇട്ടതെന്നും മററു വീഴ്ചകൾ ഒന്നും ഉണ്ടായിട്ടില്ല എന്നുമുള്ള വിശദീകരണം ആവർത്തിച്ച് വിവാദം അവസാനിപ്പിക്കാനാണ് പൊലീസും ശ്രമിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ