ബഫര്‍സോണ്‍: കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ജോസ് കെ മാണി, മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരമറിയിച്ചു

Published : Aug 27, 2022, 12:53 PM ISTUpdated : Aug 27, 2022, 04:10 PM IST
ബഫര്‍സോണ്‍: കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ജോസ് കെ മാണി, മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരമറിയിച്ചു

Synopsis

മാണി ഗ്രൂപ്പ് സ്വന്തം നിലയില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. 30 പേജുള്ള റിപ്പോര്‍ട്ട് എംപവേര്‍ഡ് കമ്മിറ്റിക്ക് കൈമാറിയെന്നും ജോസ് കെ മാണി. 

ദില്ലി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം. വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി അറിയിച്ചു. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ വിവിര ശേഖരണത്തിന്‍റെ വിശദാംശങ്ങളും ജോസ് കെ മാണി പുറത്ത് വിട്ടു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മൂന്ന് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രധാന ഘടക കക്ഷി തന്നെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുന്നത്.

മൂന്നു മാസത്തിനകം ബഫര്‍ സോണ്‍ പ്രദേശങ്ങളിലെ ജനവാസ മേഖലകള്‍ സംബന്ധിച്ച കണക്കുകള്‍ നല്‍കാന്‍ സുപ്രീം കോടതി നിശ്ചയിരുന്നു. കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ ഒരു പരിധിവരെ ശേഖരിച്ചതായാണ് വനം വകുപ്പിന്‍റെ വാദം. പ്രാഥമിക റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പോരെന്നാണ് ജോസ് കെ മാണി പറയുന്നത്. ബഫര്‍ സോണ്‍ ബാധിക്കുന്ന പ്രദേശങ്ങളി‍ല്‍ നേരിട്ടെത്തി പഠനം നടത്തണം. ഇതിനായി പ്രത്യേക സമിതിയെ വയ്ക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വന്തം നിലയില്‍ ആഘാതം സംബന്ധിച്ച് പഠനം നടത്തി ഈ വിവരങ്ങള്‍ എംപവേര്‍ഡ് കമ്മിറ്റ് കൈമാറിയ ശേ്ഷമായിരുന്നു ദില്ലിയില്‍ ജോസ് കെ മാണിയുടെ ഈ പ്രതികരണം.

അതിനിടെ സ്വന്തം നിലയില്‍ വിവര ശേഖരണം നടത്താന്‍ താമരശേരി രൂപതയും തീരുമാനിച്ചിട്ടുണ്ട്. ഇടവകകള്‍ തോറും ഹെല്‍പ് ഡെസ്കുകള്‍ രൂപകരിച്ച് പരാതികള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനും എംപവേര്‍ഡ് കമ്മിറ്റിക്കും അയക്കാനാണ് തീരുമാനം. പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി വീടുകളുടെയും സ്ഥലങ്ങളുടെയും കണക്കുകള്‍ ശേഖരിക്കണമെന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രമേയങ്ങള്‍ പാസാക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും എംപവേര്‍ഡ് കമ്മിറ്റിക്കും അയച്ച് കൊടുക്കണമെന്നും രൂപത ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി