മന്ത്രിസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി ജോസഫ് ​ഗ്രൂപ്പ്; 2 മന്ത്രിമാരെ ആവശ്യപ്പെടാൻ തീരുമാനം

Published : May 15, 2026, 05:12 PM IST
P J joseph

Synopsis

രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചാല്‍ തോമസ് ഉണ്ണിയാടനെ പരിഗണിച്ചേക്കും. 

തിരുവനന്തപുരം: രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഇന്നലെ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഈ തീരുമാനം. ഇക്കാര്യം യുഡിഎഫിൽ ചര്‍ച്ച നടത്താന്‍ യോഗം പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ ചുമതലപ്പെടുത്തി. ലീഗിന് 5 മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍ വേണമെന്നാണ് ആവശ്യം. മോന്‍സ് ജോസഫിനെ കൂടാതെ രണ്ടാം മന്ത്രി സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെ നിയോഗിക്കാനാണ് പാർട്ടിയിലെ ധാരണ. രണ്ടാം മന്ത്രി സ്ഥാനത്തിനു പകരം ചീഫ് വിപ്പ്, ഡപ്യൂട്ടി സ്ഫീക്കര്‍ പദവി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചാല്‍ തോമസ് ഉണ്ണിയാടനെ പരിഗണിച്ചേക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എതിർപ്പ് ഉന്നയിച്ചത് 2 അംഗങ്ങൾ, ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തു; ബിജെപി എതിർപ്പ് തള്ളി എഫ്സിആർഎ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സർക്കുലർ പുറത്തിറക്കി ഡിജിപി