മഞ്ഞുരുകുന്നു, രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അം​ഗമാകും; വകുപ്പിൽ അവ്യക്തത തുടരുന്നു

Published : May 15, 2026, 04:36 PM IST
ramesh chennithala

Synopsis

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കും.

തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കും പിന്നാലെയാണ് ഈ മഞ്ഞുരുക്കം. ചെന്നിത്തല കാബിനറ്റ് അം​ഗമായേക്കും എന്നതിൽ നേതാക്കൾ അന്തിമധാരണയിലേക്കെത്തുകയാണ്. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോ​ഗ്യത നേടിയത് 4,14,290 വിദ്യാർത്ഥികൾ