
കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗം നേതാക്കൾ രഹസ്യയോഗം ചേരുന്നു. സ്വകാര്യ ഹോട്ടലിലാണ് മുതിർന്ന നേതാക്കൾ യോഗം ചേരുന്നത്. പി ജെ ജോസഫ്, ടി യു കുരുവിള, മോൻസ് ജോസഫ്, സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം തുടങ്ങിയർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പരസ്പരം പോരടിച്ച് വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കരുതെന്ന് കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് രഹസ്യ യോഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam