
കൊച്ചി: ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. നിയമസഭാ തെരഞ്ഞെടുപ്പ് യാക്കോബായ സഭയ്‍ക്ക് നിര്‍ണായകമാണ്. സഭ ഇപ്പോള്‍ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. അത്തരം സാഹചര്യം ആണുള്ളത്. സഭയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. നിലവില്‍ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകള്‍ കിട്ടണം.
സഭക്ക് സ്വാധീനം ഉള്ള മണ്ഡലങ്ങൾ പലതുണ്ട്. എറണാകുളം ജില്ലയിൽ പല മണ്ഡലങ്ങളിലും സഭ നിർണായക സ്വാധീനം പുലര്‍ത്തുന്നുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ സമരം സംസ്ഥാന സർക്കറിനോടുള്ള വിലപേശൽ അല്ല. പരിഹാരം ഉണ്ടകും എന്ന് പ്രതീക്ഷിച്ചു പോയി. സർക്കാരിന് എതിരെ അല്ല സമരം ചെയ്തത്. ശബരിമലയും പള്ളി തർക്ക വിധിയും കൂട്ടി കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിമര്‍ശിച്ചു. സഭ സ്ഥാനാർത്ഥികളെ നിർത്താൻ ഇപ്പോൾ ആലോച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭ വലിയ പ്രതിസന്ധി നേരിടുന്നു. 52 പള്ളികൾ നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസക്കുറവില്ലെന്ന് യാക്കോബായ സഭ. സംസ്ഥാന സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. സംസ്ഥാനത്തിന് പരിഹരിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കും. കോടതിയിൽ വിശ്വാസം ഇല്ലാതായിട്ടില്ലെന്നും ഭരണ കർത്താക്കൾ പരിഹാരം ഉണ്ടാക്കി തരാൻ സന്നദ്ധരാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി. സെമിത്തേരി ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധമുണ്ട്. എതിര്‍ക്കില്ലെന്ന് പ്രതിപക്ഷം അടക്കം പറഞ്ഞിരുന്നു. ഇതിനെതിരെയും ഓർത്തഡോക്സ് വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam