ശിവശങ്കറിനെ മാറ്റുന്ന ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് ആശുപത്രി ജീവനക്കാരുടെ മർദ്ദനം

Published : Oct 17, 2020, 03:09 PM ISTUpdated : Oct 17, 2020, 03:10 PM IST
ശിവശങ്കറിനെ മാറ്റുന്ന ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് ആശുപത്രി ജീവനക്കാരുടെ മർദ്ദനം

Synopsis

അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്

തിരുവനന്തപുരം: എം ശിവശങ്കറിനെ ആശുപത്രി മാറ്റുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ പിആർഎസ് ആശുപത്രിക്ക് മുന്നിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. ആശുപത്രി ജീവനക്കാരനാണ് മാധ്യമപ്രവർത്തകരെ മർദ്ദിച്ചത്. അമൃത ടിവിയുടെ ക്യാമറമാന് അപ്രതീക്ഷിതമായ ആക്രമണത്തിൽ മർദ്ദനമേറ്റു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. എന്നാൽ മാധ്യമപ്രവർത്തകർ പിരിഞ്ഞുപോകണമെന്നും മാധ്യമപ്രവർത്തകനെ മർദ്ദിച്ചയാൾക്ക് എതിരെ പിന്നീട് നടപടിയെടുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. മാധ്യമപ്രവർത്തകർ ഇത് അംഗീകരിച്ചില്ല. പ്രതിഷേധം തുടരുകയാണ്. അതിനിടെ എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം