താലിബാന്‍ ഭീകരര്‍ സംസാരിച്ചത് മലയാളമല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍; ഭാഷാവിദഗ്ധര്‍ തീരുമാനിക്കട്ടെയെന്ന് തരൂര്‍

Published : Aug 17, 2021, 05:58 PM ISTUpdated : Aug 17, 2021, 06:05 PM IST
താലിബാന്‍ ഭീകരര്‍ സംസാരിച്ചത് മലയാളമല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍; ഭാഷാവിദഗ്ധര്‍ തീരുമാനിക്കട്ടെയെന്ന് തരൂര്‍

Synopsis

താലിബാനില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്നും ദ്രാവിഡ ഭാഷയായ ബ്രാവി എന്ന ഭാഷയാണ് അവര്‍ സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ റമീസ് ട്വീറ്റ് ചെയ്തു. ബലൂച് മേഖലയിലുള്ളവരാണ് ഈ ഭാഷ സംസാരിക്കുന്നതെന്നും തെലുഗു, തമിഴ്, മലയാളം ഭാഷയോട് സാമ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

ദില്ലി: താലിബാന്‍ ഭീകരവാദികളില്‍ മലയാളികളുണ്ടോയെന്ന ശശി തരൂരിന്റെ സംശയത്തിന് മറുപടി. മലയാളത്തോട് സാമ്യം തോന്നുന്ന ഭാഷ ഭീകരവാദികള്‍ പറയുന്ന ദൃശ്യങ്ങള്‍ ആദ്യമായി ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ്  അത് മലയാളമല്ലെന്ന് വ്യക്തമാക്കിയത്. താലിബാനില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്നും ദ്രാവിഡ ഭാഷയായ ബ്രാവി എന്ന ഭാഷയാണ് അവര്‍ സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ റമീസ് ട്വീറ്റ് ചെയ്തു.

ബലൂച് മേഖലയിലുള്ളവരാണ് ഈ ഭാഷ സംസാരിക്കുന്നതെന്നും തെലുഗു, തമിഴ്, മലയാളം ഭാഷയോട് സാമ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍,  മാധ്യമപ്രവര്‍ത്തകന്റെ വിശദീകരണം രസകരമാണെന്നും വ്യക്തതക്കായി ഭാഷാ ശാസ്ത്രജ്ഞര്‍ക്ക് വിട്ടുകൊടുക്കാമെന്നും തരൂര്‍ വ്യക്തമാക്കി. വഴിതെറ്റിയ മലയാളികള്‍ താലിബാന്‍ ചേര്‍ന്നിട്ടുണ്ടെന്ന സാധ്യത പൂര്‍ണമായി തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

 

 

കാബൂളില്‍  നിന്നുള്ള താലിബാന്‍ തീവ്രവാദികളുടെ എട്ട് സെക്കന്റുള്ള ദൃശ്യമാണ് ചര്‍ച്ചക്ക് വഴി വെച്ചത്. കാബൂളില്‍ എത്തിയ തീവ്രവാദികളിലൊരാള്‍ സന്തോഷം കൊണ്ട് കരയുന്ന വീഡിയോയില്‍ രണ്ട് പേര്‍ സംസാരിക്കുന്നതായി കേള്‍ക്കാം. ഇവര്‍ കരഞ്ഞുതീര്‍ക്കട്ടെ, സംസാരിക്കട്ടെ എന്നീ വാക്കുകളോട് സാമ്യമുള്ള വാക്കുകള്‍ പറയുന്നുവെന്നതായിരുന്നു പ്രചാരണം. ഈ വീഡിയോ റീട്വീറ്റ് ചെയ്ത ശശി തരൂര്‍ രണ്ട്  മലയാളികള്‍ തീവ്രവാദികളില്‍ ഉണ്ടാകാമെന്ന സംശയം പ്രകടിപ്പിച്ചു.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം