അധികാര വികേന്ദ്രീകരണത്തിൻ്റെ കേരള മാതൃക രാജ്യത്ത് തന്നെ വേറിട്ടതെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 17, 2021, 5:57 PM IST
Highlights

ജനകീയാസൂത്രണമാണ് പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തിയത്. കൊവിഡ് ഉയർത്തിയ വെല്ലുവിളി നേരിടുന്നതിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ പ്രധാന പങ്കുവഹിച്ചു  എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിൻ്റെ കേരള മാതൃക രാജ്യത്ത് തന്നെ വേറിട്ടതാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
ജനകീയാസൂത്രണമാണ് പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തിയത്. കൊവിഡ് ഉയർത്തിയ വെല്ലുവിളി നേരിടുന്നതിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ പ്രധാന പങ്കുവഹിച്ചു  എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറെ താമസിയാതെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. തൊഴിൽ ശക്തിയെ ഫലപ്രദമായി ഉപയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്ക്കരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ നാടിൻ്റെ നയത്തെ കുറിച്ച് ചിന്തിക്കണം. ഹരിത കേരളം പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കണം. ലൈഫ് പദ്ധതിക്ക് കൂടുതൽ സംഭാവനകൾ സമാഹരിക്കണം. സ്പോൺസർഷിപ്പിന് കൂടുതൽ പേർ മുന്നോട്ട് വരുന്നുണ്ട്. 

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളുടെ സോഷ്യൽ ഓഡിറ്റ് വേണം. സേവനങ്ങളുടെ ഗുണമേന്മ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!