ഗവർമെന്റിനെ വിമർശിക്കുന്നവർ നോട്ടപ്പുള്ളികൾ, അവരെ ഒതുക്കാൻ ശ്രമം, ഇത് എതിർക്കപ്പെടേണ്ടത് : ജോയ് മാത്യു

Published : Jun 16, 2023, 01:10 PM ISTUpdated : Jun 16, 2023, 01:33 PM IST
ഗവർമെന്റിനെ വിമർശിക്കുന്നവർ നോട്ടപ്പുള്ളികൾ, അവരെ ഒതുക്കാൻ ശ്രമം, ഇത് എതിർക്കപ്പെടേണ്ടത് : ജോയ് മാത്യു

Synopsis

'ഗവൺമെന്റിനെ വിമർശിക്കുന്നവരെല്ലാവരും തന്നെ ഗവൺമെന്റിന്റെ നോട്ടപ്പുള്ളികളാകുകയും അവരെ ഒതുക്കാൻ ശ്രമിക്കുന്നതുമാണ് ഈയടുത്ത് കാണുന്നത്'.

കൊച്ചി : മാധ്യമപ്രവർത്തകർ ഗൂഢാലോചനക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നും ചലച്ചിത്ര പ്രവർത്തകൻ ജോയ് മാത്യു. ഗവൺമെന്റിനെ വിമർശിക്കുന്നവരെല്ലാവരും തന്നെ ഗവൺമെന്റിന്റെ നോട്ടപ്പുള്ളികളാകുകയും അവരെ ഒതുക്കാൻ ശ്രമിക്കുന്നതുമാണ് ഈയടുത്ത് കാണുന്നത്. മാധ്യമങ്ങൾക്കെതിരായ ഈ നീക്കം എതിർക്കപ്പെടേണ്ടതാണെന്നും ജോയ് മാത്യു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് 'മിണ്ടാനാണ് തീരുമാനം' പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാതൃഭൂമി ജീവനക്കാർക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാൻ, ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തൽ

ജോയ് മാത്യുയുടെ വാക്കുകൾ 

''ഏത് രാജ്യത്തും ഏറ്റവും നല്ല പ്രതിപക്ഷം മാധ്യമങ്ങളാണ്.  ഭരണകൂടത്തിന്റെ പോരായ്മകളെയും തെറ്റുകളെയും ചൂണ്ടിക്കാട്ടുന്നതും അവരെ വിമർശിക്കുന്നതും തെറ്റ് തിരുത്താൻ പ്രേരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകുന്നതും ജനങ്ങളുടെ പ്രയാസങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതെല്ലാമാണ് മാധ്യമങ്ങളുടെ ധർമ്മം. എന്നാൽ ഗവർമെന്റിനെ വിമർശിക്കുന്ന എല്ലാവരും തന്നെ ഗവർമെന്റിന്റെ നോട്ടപ്പുള്ളികളാകുകയും അവരെ ഒതുക്കാൻ ശ്രമിക്കുന്നതുമാണ് ഈയടുത്ത് കാണുന്നത്. ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരായ ഗൂഢാലോചനാ കേസിനെയും ആ രിതിയിലേ കാണാൻ കഴിയൂ. തികച്ചും നിർഭാഗ്യകരമാണ് സംഭവങ്ങളാണുണ്ടാകുന്നത്. മാധ്യമങ്ങൾക്കെതിരായ ഈ നീക്കം എതിർക്കപ്പെടേണ്ടതാണ്. നാളെ ആവിഷ്കാര സ്വാതന്ത്രത്തിനെതിരെയും ഈ രിതിയിൽ നീക്കമുണ്ടാകും''. ശക്തമായ പ്രക്ഷോഭമുണ്ടാകണമെന്നും ജോയ് മാത്യൂ പറഞ്ഞു.

'തുടര്‍ഭരണം ഫാസിസ്റ്റുകളെ സൃഷ്ടിക്കുന്നു'; ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനാണ് ശ്രമമെന്ന് ഹരീഷ് പേരടി
 

 


 

PREV
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു