തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുമായി ബന്ധപ്പെട്ട് പരാതിയുമായി എൻഡിഎ ഘടക കക്ഷികൾ രംഗത്ത്. ബിജെപി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് ഘടക കക്ഷികളുടെ പരാതി. സംസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് മുന്നിൽ എൻഡിഎ ഘടക കക്ഷിനേതാക്കൾ പരാതി ഉന്നയിച്ചു. നിർണ്ണായക കാര്യങ്ങളിൽ തഴയുന്നു എന്നും ഘടകകക്ഷികൾക്ക് പരാതിയുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ കേരള സന്ദർശനം ഇന്നും തുടരുന്നു. രാവിലെ 10.30 ന് തൃശൂരിലെത്തുന്ന നദ്ദ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും. സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാരും ജില്ലാ ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗം ചേരും. നേതൃത്വവുമായി ഉടക്കി മാസങ്ങളായി പാർട്ടിയിൽ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ പരിപാടിയിൽ പങ്കെടുക്കും. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ ഒപ്പം നിർത്തണമെന്ന കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കേരളത്തിലെ സംഘപരിവാർ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച്ച നടത്തും. സാമുദായിക സംഘടനാ നേതാക്കളുമായും ചർച്ച നടത്തും. വൈകീട്ട് 4 മണിക്ക് തേക്കിൻ കാട് മൈതാനത്ത് പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam