
കരിപ്പൂർ: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവർത്തനം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഇതിനെതിരെ ശക്തമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യേകിച്ചു മലപ്പുറത്ത് ബിജെപി പ്രവർത്തിക്കുന്നത് പ്രതികൂല സാഹചര്യത്തിലാണെന്നും നഡ്ഡ പറഞ്ഞു. അതേ സമയം കോഴിക്കോട് എത്തിയ ജെപി നദ്ദയെ ജനപക്ഷം നേതാവ് പി.സി.ജോർജ്ജ് സന്ദർശിച്ചേക്കും. തിരുവനന്തപുരത്തെ ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്ത് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെ പിസി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ എൽഡിഎഫും യുഡിഎഫും ജോർജിനെതിരെ തിരിഞ്ഞെങ്കിലും ബിജെപി പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam