
കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ലെന്നും രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്കുകൾ പോലും ലഭ്യമാക്കിയില്ലെന്നും ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ബ്രഹ്മപുരത്തെ തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിൻ്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തെ തീയണയ്ക്കാൻ രംഗത്തിറങ്ങിയ രക്ഷാപ്രവർത്തകരെ അനുമോദിക്കാനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവൻ രാമചന്ദ്രൻ്റെ പ്രതികരണം.