മുത്തലാഖിന്‍റെ പേരിൽ ശിക്ഷിക്കാനുള്ള നിയമം മതിയായ പഠനമില്ലാതെ: ജസ്റ്റിസ് കെമാല്‍ പാഷ

By Web TeamFirst Published May 28, 2019, 12:49 PM IST
Highlights

മത ധ്രുവീകരണം രാജ്യത്ത് ശക്തിപ്പെടുന്നു. ബീഫിന്‍റെ പേരിൽ അക്രമങ്ങൾ ആവർത്തിക്കുന്നുവെന്നും എന്നാല്‍, അതിനെയൊന്നും തള്ളിപ്പറയാൻ ബിജെപി തയ്യാറാകുന്നില്ലെന്നും കെമാൽ പാഷ

തൊടുപുഴ: മുത്തലാഖിന്‍റെ പേരിൽ ശിക്ഷിക്കാനുള്ള നിയമം മതിയായ പഠനമില്ലാതെയാണ് നടപ്പാക്കിയതെന്ന് ജസ്റ്റിസ് കെമാൽ പാഷ. മത ധ്രുവീകരണം രാജ്യത്ത് ശക്തിപ്പെടുന്നു. ബീഫിന്‍റെ പേരിൽ അക്രമങ്ങൾ ആവർത്തിക്കുന്നുവെന്നും എന്നാല്‍ അതിനെയൊന്നും തള്ളിപ്പറയാൻ ബിജെപി തയ്യാറാകുന്നില്ലെന്നും കെമാൽ പാഷ പറഞ്ഞു.

വന്‍ ഭൂരിപക്ഷത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെ ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. മര്‍ദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു. കുടുംബത്തെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ ഇവര്‍ മര്‍ദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. 
 

click me!