മസാല ബോണ്ട് ദുരൂഹമെന്ന് പ്രതിപക്ഷം; നിയമസഭയിൽ പ്രത്യേക ചര്‍ച്ച തുടങ്ങി

Published : May 28, 2019, 12:13 PM ISTUpdated : May 28, 2019, 12:26 PM IST
മസാല ബോണ്ട് ദുരൂഹമെന്ന് പ്രതിപക്ഷം; നിയമസഭയിൽ പ്രത്യേക ചര്‍ച്ച തുടങ്ങി

Synopsis

മസാല ബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ അടിച്ച മണി ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ മരണ മണിയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. 

തിുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ വിവാദത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ച തുടങ്ങി. 

മസാല ബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ അടിച്ച മണി ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ മരണ മണിയാണെന്ന്  അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ  കെഎസ് ശബരീനാഥൻ ആരോപിച്ചു. മസാല ബോണ്ടിന്‍റെ എല്ലാ കാര്യങ്ങളും ദുരൂഹമാണ്. കിഫ്ബി എന്നത് കിച്ചൻ ക്യാബിനറ്റ് ആയി മാറിയെന്നാണ് പ്രതിപക്ഷ ആരോപണം. 

കിഫ് ബി വെബ് സൈറ്റിൽ മസാല ബോണ്ടിന്‍റെ വിവരമില്ല. മാത്രമല്ല സർക്കാറിന്‍റെ ഒരു സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങളില്ലെന്ന് കെഎസ് ശബരീനാഥൻ വിശദീകരിച്ചു. എന്നാൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ വെബ് സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. രണ്ടു വർഷത്തിനിടയിൽ ലണ്ടൻ സ്റ്റോക് എക്സ്ഞ്ചേഞ്ചിൽ 49 മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടിയ നിരക്ക് കിഫ് ബി ബോണ്ടിനാണെന്നും ശബരീനാഥൻ പറഞ്ഞു. പ്രതിവര്‍ഷം 210 കോടി തിരിച്ചടയ്ക്കണം. അഞ്ചു വർഷം കഴിഞ്ഞ് 3195 കോടി തിരിച്ചSയ്ക്കണമെന്നും ശബരി നാഥൻ എംഎൽഎ വിശദീകരിച്ചു. 

എന്നാൽ കിഫ്ബിയിൽ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ചര്‍ച്ചയിൽ പങ്കെടുത്ത എഎൻ ഷംസീര്‍ ആരോപിച്ചു. നാട്ടിൽ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. വികസനത്തിനാണ് ഇടത് സര്‍ക്കാര്‍ പ്രാധാന്യം നൽകുന്നതെന്നും എഎൻ ഷംസീര്‍ പറഞ്ഞു. 

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. 

കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്.

updating.........

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം