ജ്യോതി മൽഹോത്രയുടെ വീഡിയോയിൽ ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും വി മുരളീധരനും, വന്ദേഭാരത് ഉദ്ഘാടന വേളയിൽ കേരളത്തിൽ

Published : Jul 08, 2025, 04:30 PM ISTUpdated : Jul 08, 2025, 04:54 PM IST
jyoti malhotra with bjp leaders k surendran v muraleedharan in vande bharat

Synopsis

വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്.

കോഴിക്കോട് : പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വീഡിയോയിൽ ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രനും, വി മുരളീധരനും. വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരനുമായി സംസാരിച്ച് വ്ലോഗും തയ്യാറാക്കി. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രിൽ 25-നാണ് ഇവർ കാസർകോട് എത്തിയത്. 

യൂടൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് സർക്കാർ ക്ഷണിച്ചു കൊണ്ടുവന്ന സംഭവം ദേശീയ തലത്തിൽ ബിജെപി ചർച്ചയാക്കിയ വേളയിലാണ് കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്. ജ്യോതി ചാരവൃത്തി കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പാണ് ക്ഷണിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചെങ്കിലും ബിജെപി ആരോപണം കടുപ്പിക്കുകയായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ പുറത്താക്കണമെന്ന് പോലും നേരത്തെ ബിജെപി ആവശ്യപ്പെട്ടു. പുതിയ വീഡിയോ പുറത്ത് വന്നതോടെ ബിജെപി നേതൃത്വവും വെട്ടിലായി.

ഹരിയാന സ്വദേശിയായ ജ്യോതി മൽഹോത്ര ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 16 നാണ് അറസ്റ്റിലായത്. പഹൽ​ഗാം ഭീകരാക്രമണ സമയത്തടക്കം പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതിന് മുൻപ് ജ്യോതി പലതവണ പാക്കിസ്ഥാനും ചൈനയും സന്ദർശിച്ച് നിരവധി വീഡിയോകളും യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ സ്വാധീനമുള്ളവരെ ടൂറിസം പ്രചാരത്തിന് ക്ഷണിക്കുന്നതിൻറെ ഭാഗമായാണ് ജ്യോതി മൽഹോത്രയെ കേരളത്തിലെത്തിച്ചതെന്നായിരുന്നു സർക്കാർ നിലപാട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം