സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം; വിവാദ നിയമന നീക്കവുമായി സർക്കാർ

Published : Aug 16, 2019, 09:35 AM ISTUpdated : Aug 16, 2019, 10:41 AM IST
സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം; വിവാദ നിയമന നീക്കവുമായി സർക്കാർ

Synopsis

മുൻ കശുവണ്ടി കോർപ്പറേഷൻ എം ഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം നടക്കുന്നത്. 

തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ സർക്കാർ നീക്കം. മുൻ കശുവണ്ടി കോർപ്പറേഷൻ എംഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം നടക്കുന്നത്. 

14 പേർ അപേക്ഷ നല്‍കിയതില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരഞ്ഞെടുപ്പിരുന്നു. അതില്‍ ഒരാൾ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകും എന്നാണ് വിവരം. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് കെ എ രതീഷ് അന്വേഷണം നേരിടുന്നത്. 

കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം