'പീഡക നായകനായ ​ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം'; ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയെന്നും ജെബി മേത്തർ

Published : Mar 09, 2026, 04:11 PM IST
k b ganesh kumar Jebi Mather

Synopsis

പീഡക നായകനായ ​ഗണേഷ് കുമാറിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ. ഒരു മന്ത്രി പത്നിക്കുപോലും ഇതാണ് അവസ്ഥ, മന്ത്രിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ജെബി മേത്തർ വിമര്‍ശിച്ചു. 

ദില്ലി: ഗുരുതര ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. വിഷയത്തില്‍ സിപിഎമ്മിലെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പീഡക നായകനായ ​ഗണേഷ് കുമാറിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ദില്ലിയില്‍ പറഞ്ഞു. 

ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. 112 വിലേക്ക് വിളിച്ചാൽ പൊലീസ് നടപടിയെടുക്കേണ്ടതല്ലേ. ഇത് ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണ്. കേരളത്തില ഒരു മന്ത്രി പത്നിക്കുപോലും ഇതാണ് അവസ്ഥ മന്ത്രിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്, ഇത് ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണെന്നും ജെബി മേത്തർ വിമര്‍ശിച്ചു. വിഷയത്തില്‍ മഹിളാ കോൺ​ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും ജെബി മേത്തർ കൂട്ടിച്ചേര്‍ത്തു.

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണന്‍ ഗണേഷ്‌കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരിൽ കണ്ടതായും തുടർന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദ ആരോപണങ്ങള്‍ക്ക് പിന്നാലെ ഗണേഷ്‌ കുമാറിനെതിരെ ഡിജിപിക്ക് പരാതി; മന്ത്രിക്കും സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്ന് കെഎസ്‍യു നേതാവ്
`ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ'; പരിഹാസ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ