പുതിയ പിഎഫ് പെൻഷൻ സ്‌കീം പ്രകാരം പെൻഷൻ കുത്തനെ കുറയുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. അവസാന ശമ്പളത്തിന്റെ 40 ശതമാനത്തിന് പകരം 10 ശതമാനം മാത്രമേ ലഭിക്കൂ എന്നും 15000 രൂപയ്ക്ക് മുകളിൽ ആരംഭ ശമ്പളമുള്ളവർക്ക് പെൻഷൻ ഇല്ലാതാകുമെന്നും അദ്ദേഹം വിമർശിച്ചു.

ദില്ലി: പുതിയ പിഎഫ് പെൻഷൻ സ്‌കീം അനുസരിച്ച് പെൻഷൻ കുത്തനെ കുറയുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. നേരത്തെ അവസാന ശമ്പളത്തിന്‍റെ 40 ശതമാനം പെൻഷൻ കിട്ടുമായിരുന്നെങ്കിൽ ഇപ്പോൾ 10 ശതമാനം മാത്രമേ ലഭിക്കൂ. ആരംഭ ശമ്പളം 15000 ന് മുകളിൽ ആണെങ്കിൽ പിഎഫ് പെൻഷൻ ഉണ്ടാകില്ല എന്നത് പദ്ധതി ഇല്ലാതാക്കാൻ വേണ്ടിയുള്ള നീക്കമാണ്. തൊഴിലാളി വിരുദ്ധ സ്ഥാപനമായി ഇ പി എഫ് ഒ മാറിയെന്നും പ്രേമചന്ദ്രൻ വിമർശിച്ചു,

നീറ്റ് പരീക്ഷാ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തിൽ എടുത്ത കേസുകളെ കുറിച്ച് അറിയില്ല. എഫ് ഐ ആർ റദ്ദ് ചെയ്യുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടാകാം. രാജ്യത്ത് സ്വകാര്യതാ ലംഘനം നടക്കുന്നു. എല്ലാവരെയും കേന്ദ്ര സർക്കാർ നിരന്തരം നിരീക്ഷിക്കുകയാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.