
മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കെ ബാബുവിന്‍റെ വിടുതൽ ഹർജി കോടതി തള്ളി. ബാബുവിന് വരവിനേക്കാൾ 43% അധിക സ്വത്തുണ്ടെന്ന കണ്ടെത്തൽ പ്രഥമദൃഷ്ട്യാ നിരാകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
എംഎൽഎ എന്ന നിലയ്ക്ക് കിട്ടിയ ആനൂകൂല്യങ്ങളാണ് അധിക സ്വത്തെന്ന വാദം കോടതി അംഗീകരിച്ചില്ല. അനധികൃത സ്വത്തില്ലെങ്കിൽ വിചാരണയിലൂടെ തെളിയിക്കാമെന്ന് കോടതി അറിയിച്ചു.
2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നാണ് വിജിലൻസിന്‍റെ ആരോപണം. ഏപ്രിൽ 29ന് കേസ് വീണ്ടും പരിഗണിക്കുന്പോൾ കുറ്റപത്രം വായിച്ച ശേഷം കോടതി വിചാരണയിലേക്ക് കടക്കും. വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ ബാബു പ്രതികരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam