തർക്കം മുറുകുന്നു, നിര്‍ണായക നീക്കം; കെ. സുധാകരന്റെ വീട്ടിൽ കെ.സി-കെ.എസ് ​സംയുക്ത ​ഗ്രൂപ്പ് യോ​ഗം

Published : May 11, 2026, 04:13 PM IST
k sudhakaran, KC venugopal

Synopsis

കണ്ണൂർ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമായതിനെ തുടർന്ന് കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ-കെ.എസ് സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ നിർണായക യോഗം നടക്കുന്നത്.

കണ്ണൂർ: കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണു​ഗോപാൽ-കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം. കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ് യോഗം വിളിച്ചത്. ഒന്നിച്ചു പോകുന്നതിന്റെ ഭാഗമായാണ് നേതൃയോഗം വിളിച്ചത്. യോ​ഗത്തിൽ കണ്ണൂർ ജില്ലയിലെ കെസി, കെ സുധാകരൻ പക്ഷക്കാർ പങ്കെടുക്കും. കൂടാളി മണ്ഡലം പ്രസിഡന്റ്‌ ശ്രീ പ്രസാദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി, എൽ ജി ദയാനന്ദ്, ഡിസിസി സെക്രട്ടറി വി ആർ പ്രസാദ്, എന്നിവരാണ് കെ സുധാകരന്റെ വീട്ടിൽ എത്തിയത്. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ എസ് പക്ഷക്കാരാണെന്നും പറയുന്നു.

കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ് യോഗം എന്നതും ശ്രദ്ധേയം. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്. മുൻ പിസിസി അധ്യക്ഷന്മാരെയാണ് വിളിപ്പിച്ചത്. നാളെ എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചർച്ച നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം. 

കെസി വേണുഗോപാലിനെ പരി​ഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മുരളിയെ വിളിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെസിക്കായി കേരള, കേന്ദ്ര ബിജെപി നേതൃത്വങ്ങൾ തമ്മിൽ പൊരിഞ്ഞ പോര്!' ട്രോൾ പങ്കുവച്ച് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
ആളുകളെത്തിയതോടെ ഉപേക്ഷിച്ച് കടന്നു, രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചുകൊന്നു; സംഭവം മലപ്പുറത്തെ ആക്രി ഗോഡൗണിൽ