കടുത്ത അതൃപ്തിയിൽ കെ സി ഗ്രൂപ്പ്; കെസിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി, അന്വേഷിക്കണം വേണമെന്ന് കെ സി പക്ഷം

Published : May 14, 2026, 01:53 PM ISTUpdated : May 14, 2026, 02:06 PM IST
K C Venugopal Group

Synopsis

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു.

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്‌തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിർമ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിൽ സന്തോഷം അറിയില്ലെങ്കിലും കെ വേണുഗോപാലിന്‍റെ ഒരു പ്രതികരണം ചര്‍ച്ചയാവുകയാണ്. വി ഡിയെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം പോകാറായപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ എന്ന് മാധ്യമങ്ങളിൽ നിന്ന് ചോദ്യം വന്നു. അതും കൂടി വേണമെങ്കിൽ താൻ കൊടുക്കാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ് നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെസി പറഞ്ഞത്. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. പാര്‍ട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം', എതിർക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്
'ചെന്നിത്തല വിട്ടുനിൽക്കുമോ എന്ന് അറിയില്ല, പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കും'; പ്രതികരിച്ച് ദീപാദാസ് മുൻഷി