മലയാളിക്ക് കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണും മനസുമുലച്ച ദുരിതപ്പെരുംപെയ്ത്തിലും മലയാളിയെ കാത്തത് ഒരുമയാണ്. ആ ഒരുമയുടെ കരുത്തിൽ പൊന്നോണത്തെ വരവേൽക്കാം.

തിരുവനന്തപുരം: ഇന്ന് ചിങ്ങപ്പിറവി. മലയാളിയുടെ സംസ്കാരവുമായും ജീവിതവുമായും ഏറ്റവും ചേർന്നുനിൽക്കുന്ന മാസമാണ് ചിങ്ങം. കർക്കടക മാസത്തിലെ പഞ്ഞവും പേമാരിയും മാറി മലയാള നാട് സമൃദ്ധിയിലേക്ക് ഉണരുന്ന മാസം എന്ന് പഴയ സങ്കല്പം. ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങം നമ്മുടെ മനസ്സിൽ സുവർണ്ണ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ മലയാളിക്കും പുതുവർഷപ്പിറവിയാണ് പൊന്നിൻ ചിങ്ങം. ഇനി പ്രകൃതിയുടെ ഭാവമാറ്റം. എങ്ങും പൂവിളികൾ. മണ്ണറിഞ്ഞ്. കാത്ത് പരിപാലിച്ചതൊക്കെ വിളവെടുക്കുന്ന കാലം. മലയാളിക്ക് കർഷകദിനം കൂടിയാണ് ചിങ്ങം ഒന്ന്. മണ്ണും മനസുമുലച്ച ദുരിതപ്പെരുംപെയ്ത്തിലും മലയാളിയെ കാത്തത് ഒരുമയാണ്. ആ ഒരുമയുടെ കരുത്തിൽ പൊന്നോണത്തെ വരവേൽക്കാം.

ഇന്ന് ചിങ്ങപ്പിറവി; പഞ്ഞമാസത്തിന് അറുതികുറിച്ച് പൂക്കാലത്തെ വരവേൽക്കാം... | Chingam | Farmers day