കെസി വേണു​ഗോപാലിന് വോട്ട് അഭ്യർത്ഥിച്ച്  ദേശീയ നേതാക്കളുടെ ഒഴുക്ക്

Published : Apr 24, 2024, 03:04 PM ISTUpdated : Apr 24, 2024, 05:01 PM IST
കെസി വേണു​ഗോപാലിന് വോട്ട് അഭ്യർത്ഥിച്ച്  ദേശീയ നേതാക്കളുടെ ഒഴുക്ക്

Synopsis

ദേശീയ നേതാക്കൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള   ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കൾ ആലപ്പുഴയിൽ

കോൺ​ഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളായ കെ.സി വേണു​ഗോപാൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കാൻ മടങ്ങിയെത്തിയതോടെ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ആലപ്പുഴ. 

ദേശീയ നേതാക്കൾക്കൊപ്പം തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള   ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കൾ ആലപ്പുഴയിൽ കെസിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് എത്തുന്നത്.

മണ്ഡലത്തിലെ ചെറുതും വലുതുമായ പ്രചാരണ പരിപാടികളിൽ ഇവരുടെ സാന്നിധ്യം തുടരുകയാണ്. ഇവരെല്ലാം ബൂത്ത്തലത്തിൽ നടക്കുന്ന കുടുംബസംഗമം പോലുള്ള പരിപാടികളിൽ പങ്കെടുത്തും വീട് വീടാന്തരം കയറി വോട്ടർമാരെ നേരിൽകണ്ട് കെ.സി. വേണുഗോപാലിനായി  വോട്ട് അഭ്യർത്ഥിച്ചും  മണ്ഡലത്തിൽ സജീവമാവുകയാണ്. ക്ഷണിക്കപ്പെട്ട് വന്നവരേക്കാൾ കെസിയോടുള്ള സ്‌നേഹബന്ധത്തിന്റെയും വ്യക്തിബന്ധത്തിന്റെയും പേരിലാണ് പലരും മണ്ഡലത്തിൽ എത്തുന്നത്.

പ്രചരണ തിരക്കിൽ സജീവമായതിനാൽ പലപ്പോഴും അവരുമായി  നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമല്ലെങ്കിലും   ഫോണിലൂടെയുള്ള ആശയവിനിമയത്തിനുശേഷം  അവരെല്ലാം സ്നേഹത്തോടെ മടക്കി അയയ്ക്കുകയാണ് കെ.സി. വേണുഗോപാൽ. ഇന്ത്യ മുന്നണി അധികാരത്തിൽ വരണം, നേതൃനിരയിൽ രാഹുൽ ഗാന്ധിക്കൊപ്പം കെ.സി.വേണുഗോപാൽ ഉണ്ടാകണം എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് ആലപ്പുഴ മണ്ഡലവും ദേശീയ നേതാക്കളെക്കൊണ്ട് നിറയുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ