
തിരുവനന്തപുരം : ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും 5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനാകാതെ കെ ഫോൺ. 14000 ബിപിഎൽ കുടുംബങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ 4300 ഓളം വീട്ടിലേക്ക് മാത്രമാണ് ഇത് വരെ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കെ ഫോൺ പദ്ധതി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായാണ് വിവരം.
രണ്ടാം ഘട്ടത്തിൽ രണ്ടര ലക്ഷം കണക്ഷൻ. നിയോജക മണ്ഡലത്തിൽ നിന്ന് 2000 പേരെ വച്ച് അടുത്ത ഉപഭോക്തൃപട്ടിക, മാര്‍ച്ച് മാസത്തിനകം 60000 ആദിവാസി കുടുംബങ്ങളിൽ കൂടെ ഇന്റര്‍നെറ്റ് , 10000 സൗജന്യ കണക്ഷനും 10000 വാണിജ്യ കണക്ഷനും ഈ മാസം തന്നെ തുടങ്ങി വൻ പ്രഖ്യാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേകൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും 14000 ബിപിഎൽ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാനുള്ള നടപടികൾ പോലും ഇഴയുകയാണ്.
പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥ? അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല; സർക്കാരിനെതിരെ സതീശൻ
തദ്ദേശ ഭരണ വകുപ്പ് നൽകിയ ഗുണഭോക്ത പട്ടികയിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പോലും ഇതുവരെ സംവിധാനമായില്ലെന്നാണ് വിവരം. ഇതിനിടെയാണ് സാമ്പത്തിക ബാധ്യത. വാര്‍ഷിക പരിപാലന തുക ഒഴിച്ച് 1168 കോടി മുടക്കിയാണ് കെ ഫോൺ വിഭാവനം ചെയ്തത്. ബെൽ കൺസോര്‍ഷ്യം മുടക്കിയ 950 കോടിയിൽ 550 കോടി മാത്രമാണ് ഇത് വരെ അനുവദിച്ചത്. മുപ്പത് ശതമാനം തുക സര്‍ക്കാർ മുടക്കിയാലെ ബാക്കി കിഫ്ബി വിഹിതം ലഭിക്കു എന്നിരിക്കെ അതും പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പെടുത്തി കെ ഫോണിന് അനുവദിച്ച 85 കോടി കേന്ദ്ര വിഹിതത്തിലും മുഴുവൻ തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നാണ് വിവരം.
കെ ഫോൺ നടത്തിപ്പ്: സ്വകാര്യ കമ്പനി എസ്ആർഐടിക്ക് പൂർണമായി വഴങ്ങി സർക്കാർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam