പുതുപ്പള്ളി ആത്മവിശ്വാസത്തിൽ പ്രതിപക്ഷം, നിയമസഭാ സമ്മേളനം നാളെ, മാസപ്പടി ഉയരുമോ സഭയിൽ ? 

Published : Sep 10, 2023, 06:48 AM ISTUpdated : Sep 10, 2023, 09:34 AM IST
പുതുപ്പള്ളി ആത്മവിശ്വാസത്തിൽ പ്രതിപക്ഷം, നിയമസഭാ സമ്മേളനം നാളെ, മാസപ്പടി ഉയരുമോ സഭയിൽ ? 

Synopsis

വമ്പൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുഡിഎഫ് നിയമസഭയിലെത്തുക. പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ  ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു. വമ്പൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുഡിഎഫ് നിയമസഭയിലെത്തുക. പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. നാളെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും.

11 മണിക്കൂർ ചോദ്യംചെയ്യൽ, വാട്സ്ആപ്പ് ചാറ്റിലും ചോദ്യങ്ങൾ, സഹകരിക്കാതെ നായിഡു; കോടതിയിൽ ഹാജരാക്കും

പട്ടയഭൂമിയിലെ ചട്ടലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാരിന് പരമാധികാരം നൽകുന്ന നിയമ ഭേദഗതി 14 ന് നിയമസഭ പാസാക്കും. സംസ്ഥാനത്തെ പാരിസ്ഥിതിക മേഖലയിൽ ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ഇടുക്കിയിൽ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവർത്തുന്ന പാർട്ടി ഓഫീസ് അടക്കം വലുതും ചെറുതുമായ നിർമ്മാണങ്ങളുടെ എല്ലാം സാധൂകരണം കൂടിയാണ് നിയമ ഭേദഗതിയോടെ വരാനിരിക്കുന്നത്.

കാലങ്ങളായി ഇടുക്കിയിൽ അടക്കം നിലനിൽക്കുന്ന ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുന്നത്. പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് മാത്രമെ വിനിയോഗിക്കാവു എന്നാണ് വ്യവസ്ഥ. വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്തണമെന്ന കാലാകാലങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആവശ്യവും കനത്ത രാഷ്ട്രീയ സമ്മര്‍ദ്ദവും പരിഗണിച്ചാണ് ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്. തരംമാറ്റിയുള്ള വിനിയോഗം ക്രമപ്പെടുത്താൻ സര്‍ക്കാരിന് അധികാരം അധികാരം നൽകുന്ന വ്യവസ്ഥ എഴുതിച്ചേര്‍ത്ത ഭേദഗതി പതിനാലിന് നിയമസഭാ സമ്മേളനം പാസാക്കും. ഗവർണര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമം നിലവിൽ വരും. ഇതിന് പിന്നാലെ ഉണ്ടാക്കുന്ന ചട്ടങ്ങളെ ചൊല്ലി തുടക്കത്തിലേ വലിയ ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം ഭൂപതിവിന് വിധേയമല്ല. ക്വാറി ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലവിലെ ക്വാറികൾ ക്രമപ്പെടുത്തുകയും ഭാവിയിൽ നിയമലംഘനം കണ്ടെത്തിയാൽ പോലും അത് പതിച്ച് നൽകാൻ സര്‍ക്കാരിന് അധികാരം നൽകുന്നതുമായ വ്യവസ്ഥകളാണ് നിലവിൽ പരിഗണിക്കുന്നതെന്നാണ് വിവരം. 

G20 Summit 2023 | PM Modi | Asianet News | Asianet News Live

 

 

 

 

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി