ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ്, ടെണ്ടർ നടപടി ഉടൻ പൂര്‍ത്തിയാക്കുമെന്ന് കെ- ഫോൺ 

Published : May 22, 2022, 09:20 AM ISTUpdated : May 22, 2022, 10:20 AM IST
ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ്, ടെണ്ടർ നടപടി ഉടൻ പൂര്‍ത്തിയാക്കുമെന്ന് കെ- ഫോൺ 

Synopsis

ഒരു നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് 100 മുതൽ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎൽ (BPL Family) കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് (Free Internet)കണക്ഷൻ നൽകാനുള്ള ടെണ്ടർ നടപടികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ ഫോൺ. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നൽകുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി കണക്ഷൻ നൽകാനാണ് തീരുമാനം

ഒരു നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് 100 മുതൽ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ടെണ്ടർ വിളിച്ചിരുന്നു. 30 പേര്‍ പങ്കെടുത്ത ടെണ്ടറിൽ ഒമ്പത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കരപ്പട്ടിക തയ്യാറാക്കിയാണ് നടപടികൾ പുരോഗമിക്കുന്നത്. അനുബന്ധ രേഖകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്ന മുറയ്ക്ക് ടെണ്ടർ അനുവദിക്കുമെന്നും കെ ഫോൺ അധികൃതര്‍ വ്യക്തമാക്കി. 

K-FON: സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ കെ ഫോൺ വീടുകളിലേക്ക്, ലക്ഷ്യം ഇൻ്റർനെറ്റ് വിപ്ലവം

ഒരു ജില്ലയിൽ ഒരു സേവന ദാതാവിനെ കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് പോകുക. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താൻ തയ്യാറാക്കിയ മാനദണ്ഡങ്ങൾ തദ്ദേശ ഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ബിപിഎൽ കുടുംബങ്ങളിൽ തന്നെ എസ്ഇഎസ്ടി പിന്നോക്ക വിഭാഗങ്ങൾക്കും പഠിക്കുന്ന കുട്ടികളുള്ള വീടുകൾക്കുമെല്ലാം മുൻഗണന നൽകി പട്ടിക തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം അന്തിമ പട്ടിക തയ്യാറാക്കി കെ ഫോണിന് കൈമാറുമെന്നാണ് തദ്ദേശ വകുപ്പ് അറിയിക്കുന്നത്. ഈ മാസം അവസാനം കണക്ഷൻ നൽകി തുടങ്ങാനാകുമെന്നാണ് അവകാശ വാദം. 

KFON : വിമർശനങ്ങൾക്ക് മറുപടി; മെയ് മാസത്തോടെ സൗജന്യ കെ ഫോൺ കണക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം
സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ