
കൊച്ചി: ചിങ്ങവനം- ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് ഈ മാസം 28 വരെ 21 ട്രെയിനുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. മലബാറിലേക്ക് അടക്കമുള്ള യാത്രക്കാരുടെ പരാതിയെ തുടർന്ന് പരശുറാം എക്സ്പ്രസ് മംഗലാപുരം മുതൽ ഷൊർണൂർ വരെ സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് 24 മുതൽ 28 വരെ റദ്ദാക്കി. ഈ ദിവസങ്ങളിൽ കൊല്ലത്തിനും ചങ്ങനാശ്ശേരിക്കും ഇടയിൽ പ്രത്യേക മെമു ഓടിക്കാനും തീരുമാനിച്ചു.
Railway: കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിക്കൽ: പ്രധാന ട്രെയിനുകൾ റദ്ദാക്കി, മലബാറിൽ യാത്രാദുരിതം
ഇന്ന് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ
1.കോട്ടയം കൊല്ലം പാസഞ്ചർ
2.തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി
3.പുനലൂർ ഗുരുവായൂർ
4. എറണാകുളം ആലപ്പുഴ പാസഞ്ചർ
5.കൊല്ലം എറണാകുളം മെമു
ഭാഗികമായി റദ്ദാക്കിയ വണ്ടികൾ
1.നാഗർകോവിൽ കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം
2.നിലന്പൂർ കോട്ടയം എക്സ്പ്രസ് എറണാകുളം വരെ മാത്രം
ആലപ്പുഴ വഴി തിരിച്ച് വിടുന്നത്
1.തിരുവനന്തപുരം സെക്കന്തരാബാദ് ശബരി
2.ചെന്നൈ തിരുവനന്തപുരം മെയിൽ
3.നാഗർകോവിൽ ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്
4. ബംഗലൂരു കന്യാകമാരി ഐലന്റ് എക്സ്പ്രസ്
5. കൊച്ചിവേളി ലോകമാന്യതിലക് ഗരീബ് രഥ്
പരശുറാം എക്സ്പ്രസ് ഷൊർണൂർ-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ...കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യാം Railway : പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്സ്‍പ്രസ് ഭാഗികമായി സർവീസ് നടത്തും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam