കെ ജയചന്ദ്രന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍; അനുസ്മരണ സമ്മേളനം നാളെ

Web Desk   | Asianet News
Published : Nov 23, 2021, 02:11 PM ISTUpdated : Nov 23, 2021, 02:12 PM IST
കെ ജയചന്ദ്രന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍; അനുസ്മരണ സമ്മേളനം നാളെ

Synopsis

കെ. ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം നാളെ (നവംബര്‍ 24) വൈകിട്ട് 4.30-ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. ജയചന്ദ്രന്‍ സുഹൃദ്‌സംഘം നടത്തുന്ന പരിപാടിയില്‍ 'ഇന്ത്യയുടെ ജലമനുഷ്യന്‍' എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ.രാജേന്ദ്രപ്രസാദ് കെ. ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തും.

മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ മനുഷ്യപ്പറ്റിന്റെ അധ്യായം എഴുതിച്ചേര്‍ത്ത കെ ജയചന്ദ്രന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും പ്രഗത്ഭരായ ലേഖകരില്‍ ഒരാളായ കെ. ജയചന്ദ്രന്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം. സമൂഹം അവഗണിച്ചവര്‍ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു കെ ജയചന്ദ്രന്റെ  മാധ്യമപ്രവര്‍ത്തന ജീവിതം. നിരവധി വാര്‍ത്തകളിലൂടെയും കണ്ണാടിയെന്ന പ്രതിവാര വാര്‍ത്താപരിപാടിയില്‍ വന്ന മനുഷ്യപ്പറ്റുള്ള റിപ്പോര്‍ട്ടുകളിലൂടെയും കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയ കെ ജയചന്ദ്രന്റെ ഓര്‍മ്മദിനമാണ് നാളെ. 

 

Read More: വികസനമുണ്ടോ എന്നു ചോദിച്ചാല്‍ വികസനമുണ്ട്, പക്ഷേ, ത്വരിതഗതിയിലാണെന്നു മാത്രം ....!

..................................................

 

കെ. ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം നാളെ (നവംബര്‍ 24) വൈകിട്ട് 4.30-ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. ജയചന്ദ്രന്‍ സുഹൃദ്‌സംഘം നടത്തുന്ന പരിപാടിയില്‍ 'ഇന്ത്യയുടെ ജലമനുഷ്യന്‍' എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ.രാജേന്ദ്രപ്രസാദ് കെ. ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തും. കര്‍ഷക സമരം: ഭരണകൂട ഭീകരതയും മാധ്യമങ്ങളുടെ അന്ധതയും എന്നതാണ് ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണത്തിന്റെ വിഷയം. കല്‍പ്പറ്റ നാരായണന്‍, ഒ.കെ ജോണി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ആര്‍ മോഹനന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വൈകിട്ട് ആറുമണിക്ക് വയനാട് 'തുടിതാളം' അവതരിപ്പിക്കുന്ന കലാപരിപാടി അരങ്ങേറും. 

 

..................................................

Read More: പൊലീസിന്റെ മുള്ളന്‍പന്നി മോഷണവും ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും

കെ. ജയചന്ദ്രന്‍

 

ജലസംരക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സവിശേഷമായ സംഭാവനകള്‍ നല്‍കിയ ഡോ. രാജേന്ദ്രപ്രസാദ് മുന്നോട്ടുവെച്ച വിവിധ പദ്ധതികളും വന്‍കിട അണക്കെട്ടുകള്‍ക്കെതിരായുള്ള സമരങ്ങളും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. മഗ്‌സസെ പുരസ്‌കാരവും സ്റ്റോക്ക്‌ഹോം വാട്ടര്‍ പ്രൈസും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോ. രാജേന്ദ്രപ്രസാദ് രൂപം നല്‍കിയ തരുണ്‍ ഭാരത് സംഘ് രാജസ്ഥാനിലെയും വരള്‍ച്ച നേരിടുന്ന വിവിധ പ്രദേശങ്ങളിലെയും ജനസംരക്ഷണത്തിന് സ്തുത്യര്‍ഹമായ സേവനങ്ങളാണ് നല്‍കുന്നത്. കര്‍ഷക സമരത്തെ വിജയ പ്രാപ്തിയില്‍ എത്തിക്കുന്നതില്‍ രാജേന്ദ്രപ്രസാദിന്റെ സംഭാവനകള്‍ വലുതാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഭരണകൂടത്തിന് പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും കര്‍ഷക പോരാട്ടങ്ങളുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ച് ഡോ. രാജേന്ദ്രപ്രസാദ് സംസാരിക്കും. വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 9747400106

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്