ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'സ്ത്രീശക്തി' പുരസ്കാരം മന്ത്രി കെകെ ശൈലജയ്ക്ക്

Published : Aug 17, 2019, 09:57 AM ISTUpdated : Aug 17, 2019, 05:09 PM IST
ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'സ്ത്രീശക്തി' പുരസ്കാരം മന്ത്രി കെകെ ശൈലജയ്ക്ക്

Synopsis

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലാണ് മന്ത്രി കെകെ ശൈലജയെ ഈ വര്‍ഷത്തെ സ്ത്രീശക്തി പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഈ വര്‍ഷത്തെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം. ആഗസ്റ്റ് 26 ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ ടാഗോര്‍ സെന്‍റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെകെ ശൈലജയ്ക്ക് സ്ത്രീശക്തി പുരസ്കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം . 

ഗായിക വൈക്കം വിജയലക്ഷ്മി , സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമൻ, ആദിവാസി നേതാവ് സികെ ജാനു, വിദ്യാഭ്യാസ പ്രവര്‍ത്തക സന്ധ്യ പ്രജിൻ, ആരോഗ്യ പ്രവര്‍ത്തക സിഡി സരസ്വതി, എന്നിവരാണ് മുൻവര്‍ഷങ്ങളിലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി അവാര്‍ഡ് ജേതാക്കൾ. കഴിഞ്ഞ വര്‍ഷം ഏഴു വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ സ്ത്രീ ശക്തി പുരസ്കാരം നൽകി ഏഷ്യാനെറ്റ് ന്യൂസ് ആദരിച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്