മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരനും; ബിജെപിയുടെ ഫ്ലക്സ് ബോർഡ് വലിച്ചുകീറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published : Mar 08, 2024, 04:23 PM ISTUpdated : Mar 08, 2024, 04:41 PM IST
മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരനും; ബിജെപിയുടെ ഫ്ലക്സ്  ബോർഡ് വലിച്ചുകീറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Synopsis

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു

മലപ്പുറം: നിലമ്പൂരില്‍ കെ കരുണാകരന്‍റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്‍റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.

ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.  ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫ്ലക്സ് ബോര്‍ഡ് വലിച്ചുകീറി. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ബോര്‍ഡ് നശിപ്പിച്ചത്.

Also Read:-മോദിജിയുടെ രീതികള്‍ ഇഷ്ടം, അളമുട്ടിയാല്‍ ചേരയും കടിക്കും: പത്മജ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം