
ദില്ലി : ലോക്സഭാ സ്ഥാനാര്‍ത്ഥികളുടെ സർപ്രൈസ് ലിസ്റ്റിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും. പ്രഖ്യാപനത്തിന് ചില നടപടികൾക്രമം മാത്രമേ അവസാനിക്കുന്നുളളുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന്റെ പേരിൽ പണം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം കെട്ടുകഥകൾ മാത്രമാണ്. പ്രചാരണത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാർട്ടിക്കുളളിൽ പത്മജ ഉന്നയിച്ചിട്ടില്ല. പത്മജാ വേണുഗോപാൽ ബിജെപിയിൽ പോയതിൽ സിപിഎമ്മിനും പങ്കുണ്ട്. കേരളത്തിലെ കോൺഗ്രസുകാരെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണിത്. പത്മജ ബിജെപിയിലേക്ക് പോയതിൽ ഇടനിലക്കാരനായത് റിട്ട. ഐ പി എസ് ഉദ്യോഗസ്ഥനാണ്. ഈ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നും സതീശൻ തുറന്നടിച്ചു.
റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികളും പ്രതികൾ, എല്ലാവരും തിരുവനന്തപുരം സ്വദേശികൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam