മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻകുട്ടി; ജെഡിഎസ് തീരുമാനം ആയി

By Web TeamFirst Published May 17, 2021, 1:05 PM IST
Highlights

മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം 

തിരുവനന്തപുരം: കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും. മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്. രണ്ട് എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ ഉൾപ്പോരാണ് ഉണ്ടായിരുന്നത്. ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. 

രണ്ട് എംഎൽഎമാരുള്ള പാര്‍ട്ടിയിൽ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടത്. ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും അതേ കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 

21 അംഗങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുക എന്നാണ് ഇടതുമുന്നണിയോഗം എടുത്ത തീരുമാനം . സിപിഎമ്മിന് 12 , സിപിഐ 4 ,കേരളാ കോൺഗ്രസ്,  ജനതാദൾ , എൻസിപി  എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും എന്നാണ് ധാരണ. നാല് ഘടകക്ഷികൾ തമ്മിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ടേം വ്യവസ്ഥയിൽ പങ്കിടും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!