നിലവിലുള്ള 54 രാജ്യങ്ങളിലെ 53 രാജ്യങ്ങളിലും വേൾഡ് മലയാളി ഫെഡറേഷന് പ്രതിനിധ്യമുള്ള ആഫ്രിക്ക റീജിയന്റെ എക്സിക്യൂട്ടീവ് കൗൺസിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ (WMF)ആഫ്രിക്ക റീജിയന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. ഗിരീഷ് ആർ. ഉണ്ണിത്താൻ പ്രസിഡന്റായും ജ്യോതി എസ്. കുമാർ കോർഡിനേറ്ററും ആയ 17 അംഗ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലാണ് ചുമതലയേൽക്കുന്നത്. WMF-ൽ വനിതാ ശാക്തീകരണം എന്ന ആശയം 2020 മുതൽ ഫലപ്രദമായി നടപ്പാക്കി സംഘടനാ പ്രവർത്തനങ്ങളിൽ മാതൃകയായി മാറിയ ആഫ്രിക്ക റീജിയൻ ഇത്തവണ നാല് വനിത പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ടാണ് നാഷണൽ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. നിലവിലുള്ള 54 രാജ്യങ്ങളിലെ 53 രാജ്യങ്ങളിലും വേൾഡ് മലയാളി ഫെഡറേഷന് പ്രതിനിധ്യമുള്ള ആഫ്രിക്ക റീജിയന്റെ എക്സിക്യൂട്ടീവ് കൗൺസിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ

ഗിരീഷ് ആർ. ഉണ്ണിത്താൻ - പ്രസിഡന്റ്‌, ടോഗോ

എസ്. കുമാർ - കോർഡിനേറ്റർ, ബുറുണ്ടി

ഫ്രാങ്ക്ളിൻ സോളമൻ - സെക്രട്ടറി, ഐവറി കോസ്റ്റ്

സാം കുര്യൻ പോൾ - ട്രഷറർ, ജിബൂട്ടി

ഹെൻറി സ്റ്റാൻലി - വൈസ് പ്രസിഡന്റ്‌, സെനഗൽ

അഡ്ലിൻ ഒലാബെൻകി മാത്യു - വൈസ് പ്രസിഡന്റ്‌, ഉഗാണ്ട

ഗിനീഷ് മാത്യു വെട്ടിപ്ലാക്കൽ - ജോയിന്റ് സെക്രട്ടറി, ബെനിൻ

ജെയിംസ് ചെക്കാട്ട് ജേക്കബ് - പ്രവാസി വെൽഫെയർ ഫോറം, സൗത്ത് ആഫ്രിക്ക

ബ്ലെസ്സൺ ചെറുവക്കൽ - PR & മീഡിയ ഫോറം, നൈജീരിയ

ഇന്ദുപ്രസാദ് കെ.എസ്. - ഇലക്ഷൻ ഫോറം, ഗാബോൺ

രശ്മി എസ്. - മലയാളം ഫോറം, ടോഗോ

വിനോയ് കോശി - ചാരിറ്റി ഫോറം, മൗറീഷ്യസ്

മീര കെ. ബി. - വിമൻസ് ഫോറം, അംഗോള

കെ. എസ്. ജയകുമാർ - ബിസിനസ്സ് ഫോറം, സിയറ ലിയോൺ

വിനോദ് പുന്നക്കൽ - സ്പോർട്സ് ഫോറം, ഘാന

അജിത് ബി. നായർ - ടൂറിസം ഫോറം, സിംബാബ്‌വെ

ഗിരീഷ് കുമാർ - ഇവന്റ് ഫോറം, ടാൻസാനിയ