'കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ വേണം'; അതിരപ്പള്ളിയില്‍ മുന്നണി തീരുമാനമെടുക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി

By Web TeamFirst Published May 21, 2021, 8:37 AM IST
Highlights

വിവാദ പദ്ധതി ആയതിനാൽ അതിരപ്പിള്ളിയിൽ തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 
 

ചിറ്റൂര്: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജലവൈദ്യുത പദ്ധതികളെക്കുറിച്ചും വികസനത്തെക്കുറിച്ചും മനസ്സ് തുറന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി മിച്ച സംസ്ഥാനമാകാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ വേണം. കർഷകർക്ക് സോളാർ, കാറ്റാടി പദ്ധതികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറുകിട വ്യവസായങ്ങള്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണത്തിന് ശ്രമിക്കും. അനർട്ട് പുനഃസഘടിപ്പിക്കും. വിവാദ പദ്ധതി ആയതിനാൽ അതിരപ്പിള്ളിയിൽ തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.


 

click me!