'കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്ത്'; റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

Published : Mar 23, 2021, 02:10 PM ISTUpdated : Mar 23, 2021, 02:50 PM IST
'കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്ത്'; റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

Synopsis

ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.  കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെ എം ഷാജി.   

കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.  2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ദ്ധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എം ആർ ഹരീഷ് കോടതിയെ സമീപിച്ചു. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ് കെ എം ഷാജി. 

മത്സരിക്കുന്നതില്‍ നിന്നും ആറ് വർഷത്തേക്ക് ഷാജിയെ അയോ​ഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോ​ഗ്യനാക്കിയിരുന്നത്. എന്നാൽ, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു. കെ എം ഷാജിക്ക് വീണ്ടും മത്സരിക്കാൻ നിയമ തടസമില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

PREV
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'