കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസ്; മാത്യൂ ഇൻ്റർനാഷണലിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ട് കെട്ടി

By Web TeamFirst Published Mar 23, 2021, 1:35 PM IST
Highlights

900ത്തിലധികം നഴ്സുമാരെ അധിക തുക ഈടാക്കി കുവൈറ്റിൽ കൊണ്ടുപോയെന്നാണ് ഇഡി പറയുന്നത്. ഇത്തരത്തിൽ 205 കോടി രൂപ അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്.

കൊച്ചി: കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിൽ മാത്യൂ ഇൻ്റർനാഷണലിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ട് കെട്ടി. ഏഴരക്കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്ഥാപക ഉടമകളാ? പി ജെ മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ട് കെട്ടിയത്. 900ത്തിലധികം നഴ്സുമാരെ അധിക തുക ഈടാക്കി കുവൈറ്റിൽ കൊണ്ടുപോയെന്നാണ് ഇഡി പറയുന്നത്. ഇത്തരത്തിൽ 205 കോടി രൂപ അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്. ഈ പണം ഹവാലയായി കുവൈറ്റിൽ എത്തിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 
 

click me!