സംപ്രേഷണ മേഖലയുടെ സമഗ്ര വികസനത്തിന് ദേശീയ നയം വേണം; കെ മാധവൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

Published : Jul 23, 2023, 03:47 PM ISTUpdated : Jul 23, 2023, 07:01 PM IST
സംപ്രേഷണ മേഖലയുടെ സമഗ്ര വികസനത്തിന് ദേശീയ നയം വേണം; കെ മാധവൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

Synopsis

ദേശീയ നയം വരുന്നത് മാധ്യമങ്ങൾക്കും നിയന്ത്രണ ഏജൻസികൾക്കും വ്യക്തത നല്കുമെന്നും കെ മാധവൻ ചൂണ്ടിക്കാട്ടി. ഇതിനായി ഐബിഡിഎഫ് തയ്യാറാക്കിയ നിർദ്ദേശങ്ങളും കെ മാധവൻ പ്രധാനമന്ത്രിയെ അറിയിച്ചു.

ദില്ലി : രാജ്യത്തെ വിനോദ, വാർത്താ ചാനലുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആൻറ് ഡിജിറ്റൽ ഫൗണ്ടേഷൻ , ഐബിഡിഎഫിൻറെ അദ്ധ്യക്ഷനും ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യ പ്രസിഡൻറുമായ കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സംപ്രേഷണ രംഗവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കെ മാധവൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സംപ്രേക്ഷണ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു  ദേശീയ മാധ്യമ, വിനോദ നയത്തിന് രൂപം നല്കണമെന്ന് കെ മാധവൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ദേശീയ നയം വരുന്നത് മാധ്യമങ്ങൾക്കും നിയന്ത്രണ ഏജൻസികൾക്കും വ്യക്തത നല്കുമെന്നും കെ മാധവൻ ചൂണ്ടിക്കാട്ടി. ഇതിനായി ഐബിഡിഎഫ് തയ്യാറാക്കിയ നിർദ്ദേശങ്ങളും കെ മാധവൻ പ്രധാനമന്ത്രിയെ അറിയിച്ചു.

ക്രിക്കറ്റിന് ശേഷം രാജ്യത്ത് കബഡി ഏറെ പ്രചാരമുള്ള കായിക ഇനമായി മാറുന്നതിന് കെ മാധവൻറെ നേതൃത്വത്തിലുള്ള സ്റ്റാർ സ്പോർട്ട്സ് കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി പരാമർശിച്ചു. ഇതേ മാതൃകയിൽ മറ്റു കായിക ഇനങ്ങളുടെ വികസനം സാധ്യമാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് : VIDEO

 

asianet news

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി