മെയ് 28 ഞായറാഴ്ചയാണ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്.

ദില്ലി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. മെയ് 28 ഞായറാഴ്ചയാണ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്. രണ്ടാം മോദി സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നി‍ർമാണം ആരംഭിച്ചത്. 65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം. 

മെയ് 28 ന് പ്രധാനമന്ത്രി @narendramodi ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ #NewParliamentBuilding#NewParliamentHouse#PMModi#ParliamentInaugurationpic.twitter.com/Ktj5WXTDro

Scroll to load tweet…

അതേസമയം രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രകാശന കർമ്മം നിർവഹിക്കുക. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. ദേവനാഗരി ലിപിയിൽ ഭാരതം എന്ന് ഇടത് വശത്തും ഇന്ത്യ എന്ന് ഇംഗ്ലീഷിൽ വലതും വശത്തും എഴുതിയിരിക്കും. താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. 44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്. 35 ഗ്രാം തൂക്കം വരുന്ന നാണയം നിർമ്മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ച് ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ചേർത്താണ്.

Read More : പുതിയ പാർലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി